സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു*
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന സേഫ് (സെക്യൂർ അക്കൊമൊഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്റ്) പദ്ധതിയിലേക്ക് 2026-27 വർഷത്തെ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവുമാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അർഹത. 2006 ഏപ്രിൽ ഒന്നിന് ശേഷം ഭവനനിർമ്മാണം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയ, 1000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള (ഇരുനില വീടുകൾ ഉൾപ്പെടെ) വീടുകളുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം. വീട് അപേക്ഷകന്റെയോ ഭാര്യ/ ഭർത്താവിന്റെയോ പേരിൽ ആയിരിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചവരെയും മുൻവർഷങ്ങളിൽ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ച് വർഷത്തിനുള്ളിൽ കൈപ്പറ്റിയവരെയും പരിഗണിക്കില്ല.
താത്പര്യമുള്ളവർ ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം.
- Log in to post comments