സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്സുകള്‍: രജിസ്ട്രേഷന്‍ ഒക്ടോബര്‍ 12 വരെ
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 12 ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് പത്താം ക്ലാസ് ജയിച്ചവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തോറ്റവര്‍ക്കും അപേക്ഷിക്കാം. പത്താം തരം തുല്യതയ്ക്ക് ഏഴാം ക്ലാസ് ജയിച്ചവര്‍ക്കും മുന്‍പ് പത്താം ക്ലാസ് തോറ്റവര്‍ക്കും പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്കും അവസരമുണ്ട്. ഏഴാം തരം തുല്യതയ്ക്ക് നാലാം ക്ലാസ് ജയിച്ചവര്‍ക്കും നാലാം തരത്തിന് നവസാക്ഷരര്‍ക്കും അപേക്ഷിക്കാം.
ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് ചേരാന്‍ 22 വയസ്സും പത്താം തരത്തിന് 17 വയസ്സും പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അര്‍ഹമായ രേഖകള്‍ ഹാജരാക്കിയാല്‍ രജിസ്ട്രേഷന്‍ ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വഴി കോഴ്സിന് ചേരുന്നവര്‍ സെക്രട്ടറി നല്‍കുന്ന കത്ത് ഹാജരാക്കണം. ഫീസ് എസ്.ബി.ഐ ചലാന്‍ മുഖേനയാണ് ഒടുക്കേണ്ടത്. നാല്, ഏഴ് തുല്യതാ കോഴ്സുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്.
പഠിതാക്കള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങളും അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസുകളും ലഭ്യമാക്കും. പത്താം തരം തുല്യത 10 മാസവും ഹയര്‍ സെക്കന്‍ഡറി തുല്യത രണ്ടു വര്‍ഷവുമാണ്. വിവരങ്ങള്‍ക്ക് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ഗ്രാമപഞ്ചായത്ത്/നഗരസഭാ പ്രേരക്മാരുമായോ ബന്ധപ്പെടണം. ഫോണ്‍: 0483 2734670, മൊബൈല്‍: 7907918949, 9446630185, 9447537164.
- Log in to post comments