ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്‍: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം
മലപ്പുറം ജില്ലയിലെ ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക സംബന്ധിച്ച് ആര്‍ബിട്രേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്‍പാകെ ലഭിച്ച പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കുറയാത്ത പദവിയില്‍ നിന്നും വിരമിച്ചവര്‍ക്കും ഭൂമി ഏറ്റെടുക്കല്‍, ആര്ബിട്രേഷന് വിഷയങ്ങളില്‍ പ്രവൃത്തിപരിചയവും അവഗാഹവുമുള്ളവര്ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും വിശദമായ ബയോഡാറ്റയും സഹിതം ഒക്ടോബര്‍ 17-ന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്, മലപ്പുറം - 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍: 0483 2739581.
- Log in to post comments