Skip to main content

താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ്

വടുതല ഹെൽത്ത് സർക്കിൾ 21-ലെ ഡിവിഷൻ 23-ൽപ്പെട്ട താന്തോന്നിത്തുരുത്തിൽ സെപ്റ്റംബർ 29-നാണ് ശുചീകരണ പ്രവർത്തനം നടന്നത്. വടുതല ഡോൺ ബോസ്കോ സ്കൂളിലെ 7 കെ ബറ്റാലിയൻ എൻ.സി.സി യൂണിറ്റിലെ 46 വിദ്യാർത്ഥികളും അധ്യാപകരായ ശാലിനി, അനഘ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ഡിവിഷൻ കൗൺസിലർ സിബി ജോണിന്റെ നേതൃത്വത്തിൽ, വടുതല ഹെൽത്ത് സർക്കിൾ 21-ലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സനോജ് വൈ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആര്യ സിംഗ്, ശ്രീദേവി സി.എം എന്നിവരും ശുചീകരണ തൊഴിലാളികളും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

പ്രദേശത്തെ പൊതുസ്ഥലങ്ങളും പരിസരങ്ങളും ശുചീകരിക്കുന്നതിനൊപ്പം ശുചിത്വബോധം വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്.

date