ജലഗതാഗത വകുപ്പിന്റെ ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം ഇന്ന്
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ ടൂറിസം ബോട്ട് സർവീസ് ആരംഭിക്കുന്നു. സർവീസിൻ്റെ ഉദ്ഘാടനം ഇന്ന് (2026 ഒക്ടോബർ 5 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജെട്ടിയിൽ ചേരുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും.
ടി. ജെ. വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി ആദ്യ ടിക്കറ്റ് വിതരണം നിർ വഹിക്കും. എം.എൽ.എ. മാരായ ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ., ജില്ലാ കളക്ടർ പ്രിയങ്ക ജി.
എന്നിവർ മുഖ്യാതിഥികളാകും.
കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ
കെ. വി.പി. കൃഷ്ണകുമാർ, ഷൈനി മാത്യു, ഫൗസിയ, ഷീജ നവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ
മേരി വിൻസന്റ്,
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
വികസനകാര്യ സമിതി ചെയർപേഴ്സൺ
മണികണ്ഠൻ കെ.എ., ഇടപ്പള്ളി ബ്ലോക്ക് മെമ്പർ ജോസി ഭാവന,
കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ആന്റണി എം.എസ്.,
വൈസ് പ്രസിഡന്റ്
ഷൈജ ബിജു,
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അശോക് കുമാർ വി.ജി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
മാർഗരറ്റ് മേരി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിലീപ് കോമളൻ, കടമക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടെൻസി ടീച്ചർ
വാസു, ജോർജ് ഫ്രെഡി, ശ്യാംകുമാർ ,
മാറ്റ്പ്രോപ് ടെക്നിക്കൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്
ദീപക് മോഹൻ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് സജിത്ത് കെ. വി. എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
30 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ സൗര 2 എന്ന സോളാർ ബോട്ട് ഉപയോഗിച്ച് രണ്ട് ടൂറിസം സർവീസുകളാണ് ആരംഭിക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും തുടങ്ങി മറൈൻഡ്രൈവ്, വല്ലാർപാടം ദ്വീപ്, ഫോർട്ട്കൊച്ചി ഭാഗങ്ങൾ സന്ദർശിക്കാൻ രാവിലെ 10 മണിക്ക് തുടങ്ങുന്ന ഒരു സർ വീസും കായൽ കാഴ്ചകളും കടമക്കുടിയിലെ സൂര്യാസ്തമയ കാഴ്ചകളും ആസ്വദിക്കാവുന്നതരത്തിൽ ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന വേറൊരു സർവീസുമാണ് ഇപ്പോൾ ആരംഭിക്കുക.
- Log in to post comments