Skip to main content

ഭിന്നശേഷി അവാർഡ് 2026 : നോമിനേഷൻ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് മുഖേന നൽകി വരുന്ന സംസ്ഥാന ഭിന്നശേഷി അവാർഡ് 2026 നുള്ള നോമിനേഷൻ ക്ഷണിച്ചു. ഓരോ വിഭാഗത്തിലെയും അവാർഡിനുള്ള നാമ നിർദ്ദേശങ്ങൾ, നിർദിഷ്ട മാനദണ്ഡ പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ലഭ്യമാക്കണം. അവസാന തീയതി ഒക്ടോബർ 25. അവാർഡ് സംബന്ധിച്ച വിശദ വിവരങ്ങൾ www.swdkerala.gov.in ൽ ലഭിക്കും.

date