നിര്‍വഹണാനുമതി നല്‍കി
കോട്ടക്കല്‍ നഗരസഭയിലെ തോപ്പില്‍ മുണ്ടിയന്‍തറ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയ്ക്ക് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
നിറമരുതൂര്‍ പഞ്ചായത്തിലെ പരമേശ്വരന്‍ സ്മാരക കൊളമ്പ്രാഞ്ച് എസ്.സി.കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
പൊന്‍മുണ്ടം പഞ്ചായത്തിലെ ഇട്ടിലാക്കല്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
നിറമരുതൂര്‍ പഞ്ചായത്തിലെ ഇ.എം.നാരായണ നമ്പൂതിരി സ്മാരക റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
- Log in to post comments