Post Category
മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര് ട്രെയിനിങ് കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്ക്കാര് സംരംഭമായ ബിസില് ട്രെയിനിംഗ് ഡിവിഷന് ഒക്ടോബര് മാസത്തില് ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര് ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളില് നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്ഷം, ഒരു വര്ഷം, ആറു മാസം ദൈര്ഘ്യമുള്ള പരിശീലന പരിപാടികളിലേക്കാണ് പ്രവേശനം നല്കുന്നത്.
എസ്.എസ്.എല്.സി, പ്ലസ് ടു, ബിരുദം എന്നിവയാണ് പഠന കോഴ്സുകള്ക്കായുള്ള വിദ്യാഭ്യാസ യോഗ്യതകള്. ഫോണ്- 7994449314.
date
- Log in to post comments