Post Category
പത്താംതരം തുല്യതാ പരീക്ഷ
2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെയുളള തീയതികളിൽ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ പിഴയില്ലാതെയും ഒക്ടോബർ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 മണിവരെ) അടയ്ക്കാം. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: xequivalency.kerala.gov.in.
പി.എൻ.എക്സ്. 4297/2026
date
- Log in to post comments