Post Category
*വയർമാൻ പരീക്ഷ വിജയിച്ചവർക്കായി ഏകദിന വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ്*
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 2025 വിജയിച്ചവർക്കുള്ള ഏകദിന വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് ഒക്ടോബർ 17-ന് നടക്കും. തൃശ്ശൂർ സെന്റ് തോമസ് കോളേജ് ആർട്സ് ബ്ലോക്കിലെ മെഡ്ലിക്കോട്ട് ഹാളിൽ രാവിലെ ഒമ്പത് മുതലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. പരീക്ഷയിൽ വിജയിച്ചവർ എഴുത്തു പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും ഹാൾ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ ഒമ്പതിന് തന്നെ ഹാജരാകേണ്ടതാണ്. ഫോൺ- 0487-2973280.
date
- Log in to post comments