Skip to main content

മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ലെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ 2026-27 സാമ്പത്തിക വർഷത്തിൽ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു.

 

സംസ്ഥാനതല അവാർഡുകൾ

 

1. മികച്ച ക്ഷീരകർഷകൻ/ കർഷക - 1,00,000 രൂപ.

 

2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം - 1,00,000 രൂപ.

 

3. മികച്ച സമ്മിശ്ര കർഷകൻ/ കർഷക - 1,00,000 രൂപ.

 

4. മികച്ച പൗൾട്രി കർഷകൻ/ കർഷക - 50,000 രൂപ.

 

5. മികച്ച യുവകർഷകൻ/ കർഷക - 50,000 രൂപ.

 

6. മികച്ച വനിതാ കർഷക/ സംരംഭക - 50,000 രൂപ. 

 

ജില്ലാതല അവാർഡുകൾ

 

1. മികച്ച ക്ഷീരകർഷകൻ/ കർഷക - 20,000 രൂപ. 

 

2. മികച്ച സമ്മിശ്ര കർഷകൻ/ കർഷക - 10,000 രൂപ.

 

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോറവും മൃഗസംരക്ഷണ വകുപ്പിൻ്റെ ahd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്. കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 2026 ഒക്ടോബർ 22-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2361216.

 

date