Skip to main content

വിവരാവകാശ കമ്മിഷൻ വിശദീകരണം തേടി

           കൊച്ചി നഗരസഭ പാസാക്കിയ പ്രമേയത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ വിശദീകരണം തേടി. തുടർച്ചയായി വിവരാവകാശ അപേക്ഷകൾ നൽകുന്ന വ്യക്തികളുടെ സാമ്പത്തിക സ്ഥിതി അന്വേഷിക്കുന്നതിനായി വിവരങ്ങൾ വിജിലൻസിന് കൈമാറണമെന്ന കൊച്ചി നഗരസഭയുടെ പ്രമേയം വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ, വിഷയം പരിശോധിച്ച കമ്മിഷൻ യോഗത്തിന്റെ തീരുമാനപ്രകാരമാണ് കമ്മിഷൻ സെക്രട്ടറി നഗരസഭ സെക്രട്ടറിയോട് ഇതുസംബന്ധിച്ച വ്യക്തത തേടിയത്.

പി.എൻ.എക്‌സ്. 4315/2026

date