Post Category
കേരളപുരസ്കാരങ്ങൾ 22ന് ഗവർണർ സമർപ്പിക്കും
സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരമായ കേരളപുരസ്കാര സമർപ്പണം ഒക്ടോബർ 22 രാവിലെ 11ന് ലോക് ഭവനിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. വിശിഷ്ഠ വ്യക്തികളുടെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഡോ. എം.ആർ രാഘവവാര്യർ (വിദ്യാഭ്യാസം) കേരള ജ്യോതി പുരസ്കാരവും അനീഷ് പി.ബി (കൃഷി), രാജശ്രീ വാര്യർ (കല) കേരള പ്രഭ പുരസ്കാരവും ശശികുമാർ (മാധ്യമപ്രവർത്തനം), ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), വിമൽ ഗോവിന്ദ് എം.കെ (സ്റ്റാർട്ടപ്പ്), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകൾ), അഭിലാഷ് ടോമി (കായികം) കേരള ശ്രീ പുരസ്കാരവും ഏറ്റുവാങ്ങും.
പി.എൻ.എക്സ്. 4318/2026
date
- Log in to post comments