Post Category
പുതുക്കാട് താലൂക്കാശുപത്രിയിൽ ഇ.സി.ജി ടെക്നിഷ്യൻ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27-ന്*
പുതുക്കാട് താലൂക്കാശുപത്രിയിൽ ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി അല്ലെങ്കിൽ വി.എച്ച്.എസ്.ഇ (ഇ.സി.ജി ആൻഡ് ഓഡിയോമെട്രിക്) യോഗ്യതയും 40 വയസ്സിൽ താഴെ പ്രായവുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 27-ന് ഉച്ചയ്ക്ക് രണ്ടിന് പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡിലുള്ള കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തുന്നന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0480-2751232.
date
- Log in to post comments