Post Category
മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
അസാപ് കേരളയുടെ നേതൃത്വത്തിൽ, കൊച്ചിൻ ഷിപ്പ്യാർഡിൽ നേരിട്ടുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ ട്രേഡുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടു മാസം ക്ലാസ് മുറിയിലെ പരിശീലനവും നാലു മാസം കൊച്ചിൻ ഷിപ്പ്യാർഡിലെ പ്രായോഗിക പരിശീലനവും ലഭിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ തൊഴിൽ നേടുന്നതിനുള്ള അവസരവുമുണ്ട്. കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9495999682
date
- Log in to post comments