Skip to main content

ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ ശിശുക്ഷേമസമിതി യോഗത്തില്‍ തീരുമാനം

 

ജില്ലാ ശിശുക്ഷേമസമിതിയുടെ എക്സിക്യൂട്ടീവ് സമിതി യോഗം കളക്ടറേറ്റില്‍ എ.ഡി.എം കെ. ഷറീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുട്ടികളെ കേന്ദ്രീകരിച്ചും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും ജില്ലാതല ശിശുദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സഹകരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് മുക്കം മണ്ണാശ്ശേരി ഗവ. യുപി സ്‌കൂളില്‍ നടക്കും.

നവംബര്‍ 13-ന് രാവിലെ മണ്ണാശ്ശേരി ഗവ. യുപി സ്‌കൂളില്‍ വര്‍ണ്ണാഭമായ ശിശുദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. എല്‍പി, യുപി വിഭാഗക്കാര്‍ക്കായി  പ്രസംഗ സത്സരം, യുപി വിഭാഗക്കാര്‍ക്കായി ക്വിസ് മത്സരം, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗക്കാര്‍ക്കായി സാഹിത്യരചന മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സമ്മേളനത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരെ പ്രതിനിധികളായി തിരഞ്ഞെടുക്കും. യോഗത്തില്‍ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി പി. ശ്രീദേവ്, വൈസ് പ്രസിഡന്റ് വി. സുന്ദരന്‍, ജോയിന്റ് സെക്രട്ടറി കെ സുധീര്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date