Post Category
വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് വാഹനം (കാർ/ ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
നല്ല കണ്ടീഷനുള്ളതും ഏഴ് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളതുമായ ടാക്സി പെർമിറ്റുള്ള വാഹനങ്ങളാണ് വേണ്ടത്. പ്രതിമാസം 1500 കിലോമീറ്ററിന് പരമാവധി 35,000 രൂപയാണ് വാടകയായി അനുവദിക്കുന്നത്. ഇന്ധനച്ചെലവ്, മെയിന്റനൻസ്, ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാരൻ വഹിക്കണം. ടെണ്ടറുകൾ ഒക്ടോബർ 29-ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.
ഫോൺ: 0480 2757593.
date
- Log in to post comments