Post Category
ടെക്നിക്കൽ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയും പൊതുമേഖലാ സ്ഥാപനത്തിൽ ഡ്രോയിംഗ് ബ്രാഞ്ച് അല്ലെങ്കിൽ ടെക്നിക്കൽ അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 20 നും 36 നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ബയോഡേറ്റ സഹിതം ഒക്ടോബർ 31 നകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, പാലക്കാട് എന്ന വിലാസത്തിൽ അയക്കണം.
date
- Log in to post comments