Skip to main content

ലോക ഹോസ്പീസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം മലപ്പുറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ ലോക ഹോസ്പീസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനാചരണം, വയോജന ദിനാചരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്കും ദീര്‍ഘകാല പരിചരണം ആവശ്യമുള്ളവര്‍ക്കും കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിന് ഏവരും സന്നദ്ധരാകണമെന്ന് ഡി.എം.ഒ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. എം. ജാനിഫ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. എ. എം. റിയാദ്  ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പാലിയേറ്റീവ് കെയര്‍ കോര്‍ഡിനേറ്റര്‍ പി. ഫൈസല്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ചടങ്ങില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date