Skip to main content

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം 

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ്  തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത: കാർഡിയോതൊറാസിക് വിഭാഗത്തിൽ ബി പി ടി, എം പി ടി. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ :0484-2386000.

date