Post Category
ജവഹർ ബാലഭവനിൽ വിദ്യാരംഭം
കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും ഗവ. വിമൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മിയും കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.
വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ കലാ-സാംസ്കാരിക അഭിരുചികളും സർഗാത്മക കഴിവുകളും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജവഹർ ബാലഭവൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കലാപരിശീലനങ്ങളിലും വിദ്യാരംഭം നടന്നു. അറിവിന്റെ ലോകത്തേക്കുള്ള ചുവടുവെപ്പിനൊപ്പം കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ. കെ. രാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് എം. എസ്. അജിത കുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പി.എൻ.എക്സ്. 4399/2026
date
- Log in to post comments