Skip to main content

ജില്ലാതല അറിയിപ്പുകൾ

വാദം കേൾക്കൽ മാറ്റിവച്ചു

കണ്ണൂർ കലക്ടറേറ്റിൽ ഒക്ടോബർ 23 ന്  നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ  2027 ജനുവരി 6 ലേക്ക്  മാറ്റി വെച്ചു.

വിവരാവകാശ കമ്മീഷൻ ഹിയറിങ്ങ്

സംസ്ഥാന വിവരാവകാശ കമ്മീഷൻ ഒക്ടോബർ 23 രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ഹിയറിങ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ , കമ്മീഷനിൽ ലഭിച്ച ഹർജികൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കും.

ഇഎസ്ഐ പരാതി പരിഹാര സമ്പർക്ക പരിപാടി

എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട്ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന "നിധി ആപ്‌കെ നികട്-ജില്ല വ്യാപന പദ്ധതി" ഗുണഭോക്താക്കൾക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി ഒക്ടോബർ 27 രാവിലെ 9:30 മുതൽ കണ്ണൂർ പിണറായിയിലെ പിണറായി മിൽക്ക് സൊസൈറ്റിയിൽ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.  ഫോൺ: 0497 2712355.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം നവംബർ ഏഴ് ശനിയാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ  ചേരും.

വസ്തു ലേലം

ഇരിട്ടി താലൂക്ക് ചാവശ്ശേരി അംശം ദേശത്ത് റീസ. 86/2 ൽ പ്പെട്ട 0.0061 ഹെക്ടർ, 0.0304 ഹെക്ടർ വസ്തുക്കളും സകലതും ഒക്ടോബർ 30 രാവിലെ 11 മണിക്ക് ചാവശ്ശേരി വില്ലേജ് ഓഫീസിൽ നിന്നും പരസ്യലേലം ചെയ്യും.

ലേലം

കുറുമാത്തൂർ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിൽ മുൻപ് വി.എച്ച് .എസ്. ഇ ക്ലാസുകൾ നടന്ന കാലപ്പഴക്കത്താൽ തകർന്നു വീണ കെട്ടിടം  പൊളിച്ചു മാറ്റി കൊണ്ട് പോകുന്നതിനുള്ള അവകാശം ഒക്ടോബർ 26 തിങ്കൾ വൈകീട്ട് 3 ന് സ്കൂൾ ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുന്നു. നിരത ദ്രവ്യം 1000 രൂപ.

സി-ഡിറ്റ് കോഴ്സുകൾ 

സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റാ എൻട്രി കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 31 നുള്ളിൽ പ്രവേശനം നടത്തുന്നവർക്ക്  2000 രൂപ സ്‌കോളർഷിപ്പ്. വിലാസം - സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, കെ പി ടവർ താഴെ ചൊവ്വ.  ഫോൺ: 9947763222

അധ്യാപക നിയമനം

ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി സീനിയർ വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ ഒമ്പതിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9895606211, 0497 2725242.

വാഹന ലേലം

കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ നർകോട്ടിക്ക് സംബന്ധമായ കേസുകളിൽ ഉൾപ്പെട്ടതും, കോടതികളിൽ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിക്കു കൈമാറിയിട്ടുള്ളതും, കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതുമായ 24 വാഹനങ്ങൾ ഒക്ടോബർ 27 രാവിലെ 11 മണി മുതൽ വൈകിട്ട് 4.30 വരെ ഓൺലൈൻ വിൽപ്പന നടത്തുന്നു. താല്പര്യമുള്ളവർക്ക് www.mstcecommerce.com വെബ്സൈറ്റിൽ നിബന്ധനകൾക്ക് വിധേയമായി ബയർ ആയി പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.

യോഗം മാറ്റിവച്ചു

കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഒക്ടോബർ 27 ന് നടത്താനിരുന്ന യോഗം മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date