Skip to main content

റീടെൻഡർ

           സാമൂഹ്യനീതി വകുപ്പിന്റെ ദ്രുതകർമ സേനാപദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിനായി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ ഡ്രൈവർ ഉൾപ്പടെ 1500 സിസിയിൽ കുറയാത്ത ടാക്സി കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 31 ഉച്ചയ്ക്ക് ഒന്നിനകം ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം വിലാസത്തിൽ ടെൻഡർ സമർപ്പിക്കണം. ഫോൺ: 0471 2306040.

           പി.എൻ.എക്‌സ്. 4431/2026

date