Post Category
ഡോക്യുമെന്ററി സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡോക്യുമെന്ററി/ ഹ്രസ്വചിത്ര സംവിധായകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എ, ബി, സി വിഭാഗങ്ങളായാണ് പാനൽ തയ്യാറാക്കുന്നത്. നിലവിലെ പാനലിൽ ഉൾപ്പെട്ടവരും, മുൻപ് അപേക്ഷ സമർപ്പിച്ചവരും പുതിയ പാനലിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കണം. ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, പിൻ- 695001 വിലാസത്തിൽ നവംബർ 13 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ കവറിന് പുറത്ത് ‘ഡോക്യുമെന്ററി/ ഹ്രസ്വചിത്ര സംവിധായകരുടെ പാനലിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം. വിവരങ്ങൾക്ക്: www.kerala.gov.in, www.prd.kerala.gov.in.
പി.എൻ.എക്‌സ്. 4488/2026
date
- Log in to post comments