Skip to main content
കൊപ്പം ഇ. പി. റോഡ് നാടിന് സമർപ്പിച്ചു

കൊപ്പം ഇ. പി. റോഡ് നാടിന് സമർപ്പിച്ചു

കൊപ്പം പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ ഇ. പി. റോഡ് - പടിഞ്ഞാക്കര ചക്കുറ്റി റോഡ് മുഹമ്മദ് മുഹ്സിൻ എം. എൽ. എ. നാടിന് സമർപ്പിച്ചു. ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

2025-26 ജനറൽ ബജറ്റിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് പൂർണ്ണമായും ഇന്റർലോക്ക് പാകിയാണ് റോഡ് നവീകരിച്ചത്.

ചടങ്ങിൽ കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. വത്സല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അജയ് ഘോഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. മിനി, കെ. സി. ഗോപാലകൃഷ്ണൻ, കെ. മോഹൻദാസ്, കെ. മുനീബ്, കെ. രമണി, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

date