Skip to main content

ദാക്ഷായണി സ്വയം തൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില   പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദാക്ഷായണി സ്വയം തൊഴില്‍ സഹായ പദ്ധതിയിലേക്ക്, വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നും, സംരഭം ആരംഭിക്കാന്‍  ആഗ്രഹിക്കുന്ന വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

21 നും 55 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 5,00,000/ രൂപയില്‍ കൂടരുത്. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി ബന്ധപ്പെട്ട ബ്ലോക്ക്  മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 - 232365,

date