Skip to main content

കുറ്റൂര്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

പാളത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുനാവായ-തിരൂര്‍ സെക്ഷനിലെ കുറ്റൂര്‍ റെയില്‍വേ ഗേറ്റ് (നമ്പര്‍ 170 എ) അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊളപ്പാലം-വൈരങ്കോട് റോഡിലുള്ള ഈ ലെവല്‍ ക്രോസിങ്ങിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  ഒക്ടോബര്‍ 31-ന് രാവിലെ 10 മുതല്‍ നവംബര്‍ ഒന്നിന് രാവിലെ ആറു വരെയും തുടര്‍ന്ന് നവംബര്‍ നാലിന് രാവിലെ 10 മുതല്‍ നവംബര്‍ 11-ന് വൈകുന്നേരം അഞ്ചു വരെയുമാണ് ഗേറ്റ് അടച്ചിടുക.

date