Skip to main content

വയോജനങ്ങൾക്കായി സൗജന്യ യോഗ പരിശീലനം സംഘടിപ്പിച്ചു

 

 

പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോപ്പിലുള്ള ഗവ. ആയുർവേദ ഡിസ്പെൻസറി വഴി വയോജനങ്ങൾക്കായി സൗജന്യ യോഗ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് നിർവ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സമസ്യ മുരളി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രജിത ടി. സ്വാഗതം ആശംസിക്കുകയും വയോജനങ്ങളിൽ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ, യോഗയുടെ പ്രാധാന്യം, യോഗ പരിശീലനം കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു.

 

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതിൽ ഗോപി, വാർഡ് മെമ്പർമാരായ താര അനിൽ, ജൂലി ജോയ്, ഡാലിയ സലീഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ഡിൽജി ബാബു എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം യോഗ ഇൻസ്ട്രക്ടർ സൗമ്യയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായുള്ള പരിശീലന ക്ലാസിന്റെ ആദ്യ ബാച്ച് ആരംഭിച്ചു.

 

date