വനിതകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡ്രൈവിംഗ് പരിശീലനം; പദ്ധതിക്ക് തുടക്കമായി
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ വനിതകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ കെ സി ബിന്ദുവിന്റെ നേതൃത്വത്തില്‍ തേജസ് ഡ്രൈവിംഗ് സ്കൂളിന്റെയും വാര്‍ഡ് വികസന സമിതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡ് മെമ്പറുടെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനത്തിന് അവസരമൊരുക്കുന്നത്
പുത്തൂര്‍ മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഫസീല പദ്ധതി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ആര്‍ടിഒ വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാമചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു
തേജസ് പരിശീലക കെ എം അനില പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി കെ മുഹമ്മദലി, സമീറ കെ പി, എ പി ലിബിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഉഷ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹന്‍ അശ്വതി, എ പി ലീല, കെ രാജന് എന്നിവര്‍ സംസാരിച്ചു
- Log in to post comments