Skip to main content

അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ ഇന്റർവ്യൂ

 

സാമൂഹ്യനീതി വകുപ്പിനു കീഴിൽ വെള്ളിമാട്കുന്ന് പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലേക്ക് അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ സ്നേഹാലയത്തിൽ വച്ച് നവംബർ ഏഴിന് രാവിലെ 11 ന് നടക്കും. 
അക്കൗണ്ടന്റ് യോഗ്യത: ബി കോം, എം എസ് ഓഫീസ്, മലയാളം ടൈപ്പിംഗ്. 
സോഷ്യൽ വർക്കർ യോഗ്യത- എം എസ് ഡബ്ലു, ജെറിയാട്രിക്ക്/ സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഫോൺ-0495-2731111, 8714619989.

date