Skip to main content

ഫിറ്റ്‌നസ് ട്രെയിനർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് ഫിറ്റ്നസ് ട്രെയിനറെ ആവശ്യമുണ്ട്. ഫിറ്റ്നസ് പരിശീലന മേഖലയിൽ പരിചയമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എൻ.സി.വി.ഇ.ടി മാർഗനിർദേശങ്ങൾ പ്രകാരം പ്ലസ് ടു പാസായിരിക്കണം. കൂടാതെ ഒരു വർഷത്തെ അക്കാദമിക് അല്ലെങ്കിൽ വ്യവസായ പരിചയവും ഒരു വർഷത്തെ പരിശീലന പരിചയവും ഉണ്ടായിരിക്കണം. എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷൻ ഉള്ളവർക്കും സ്വന്തമായി ജിം നടത്തുന്നവർക്കും മുൻഗണന ലഭിക്കും. സ്വന്തമായി ജിം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഫോൺ:9495999667

date