Skip to main content

കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡയപ്പര്‍ ഇന്‍സിനറേറ്റര്‍ യൂണിറ്റ് ഉദ്ഘാടനം നവംബര്‍ 7ന്

കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്‍സിനറേറ്റര്‍ യൂണിറ്റ് വരുന്നു. കണ്ടോത്ത് വാര്‍ഡില്‍ സ്ഥാപിച്ച യൂണിറ്റിന്റെ ഉദ്ഘാടനം നവംബര്‍ 7ന്  നടക്കും. എല്‍പിജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റിന് മണിക്കൂറില്‍ 50 കിലോഗ്രാം ഡയപ്പര്‍ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്ന് 18,14,900 രൂപയും പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 7,04,400 രൂപയും ഉള്‍പ്പെടെ 25,19,300 രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ഡയപ്പര്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ യൂണിറ്റ് സഹായകമാകും.
 

date