Post Category
വയോജന സൗഹൃദ പരിപാടി സംഘടിപ്പിച്ചു
പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജി ആര് സി യുടെ നേതൃത്വത്തില്‍ 'സായന്തനം സാന്ത്വനം' വയോജന സൗഹൃദപരിപാടി സംഘടിപ്പിച്ചു. ജി ആര് സി വാരാചരണത്തിന്റെ ഭാഗമായി അമ്മാനപ്പാറ പകല്‍ വീട്ടില്‍ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ പി സി പ്രസീത അധ്യക്ഷതയായി. എം വി ജനാര്ദനന് മാസ്റ്റര്‍ കളിയരങ്ങ് പരിപാടി അവതരിപ്പിച്ചു. കമ്യൂണിറ്റി കോഡിനേറ്റര്‍ എം എം അനിത പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷൈമ, വാര്‍ഡ് മെംബര്‍ സാജിദ ടീച്ചര്‍, ജനപ്രതിനിധികളായ വി സുശീല, ഐ ശ്രീകുമാര്‍, ബ്ലോക്ക് കോഡിനേറ്റര്‍ എ വി നിത്യ, സി ഡി എ സ് മെമ്പര്‍ രേഷ്മ, പകല്‍ വീട് കെയര്‍ ടേക്കര്‍ ഷീജ എന്നിവര്‍ സംസാരിച്ചു .
date
- Log in to post comments