Skip to main content

റിഥം പദ്ധതി ഭിന്നശേഷി കലാപ്രതിഭകള്‍ക്ക് അവസരം  

  സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെര്‍ഫോമിങ് ആര്‍ട്‌സ്, ഉപകരണ സംഗീതം തുടങ്ങിയ കലാമേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്. കലാപ്രകടനത്തിന്റെ  അഞ്ച് മിനിറ്റില്‍ കവിയാത്ത വിഡിയോ, യൂണിക്   ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍  മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാം. ട്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. ട്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ഭിന്നശേഷി പ്രതിഭകള്‍ക്ക് ലഭ്യമാക്കും. അപേക്ഷ  നവംബര്‍ ഏഴിനകം dcklmsid@gmail.com മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 0474 2790971.
 

date