കാലടി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി
കാലടി ഗ്രാമപഞ്ചായത്തിൽ 'കേരളോത്സവം 2026'ന് തുടക്കമായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെയും മുതിർന്നവരുടെയും കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ പേർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 31ന് ആരംഭിച്ച കലാമത്സരങ്ങൾക്കു പിന്നാലെ ചെസ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, വോളിബോൾ, പഞ്ചഗുസ്തി, അത്ലറ്റിക്സ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളും വിവിധ ദിവസങ്ങളിലായി നടക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ വിജയിക്കുന്നവർക്ക് ബ്ലോക്ക്, ജില്ലാ തലങ്ങളിൽ മത്സരിക്കാനും അവസരമുണ്ടാകും.
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ സ്മീന ഷൈജു, അമ്പിളി ശ്രീകുമാർ, മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments