Skip to main content
പയ്യന്നൂർ തിയേറ്റർ സമുച്ചയ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും - കെ എസ് എഫ് ഡി സി ചെയർമാൻ

പയ്യന്നൂർ തിയേറ്റർ സമുച്ചയ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും - കെ എസ് എഫ് ഡി സി ചെയർമാൻ

 
അത്യാധുനിക സംവിധാനങ്ങളോടെ പയ്യന്നൂരില്‍ ഒരുക്കുന്ന സിനിമാ തീയേറ്റര്‍ 
സമുച്ചയ നിര്‍മ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയര്‍മാന്‍ പ്രേംകുമാര്‍. നിർമ്മാണം
പാതിവഴിയിലായ തീയേറ്റർ സമുച്ചയം   സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എം എൽ എ  വി കുഞ്ഞികൃഷ്ണൻ,  നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർ,   കൗണ്‍സിലര്‍മാര്‍ 
എന്നിവരും കെട്ടിടം സന്ദർശിച്ചു. 

 തിയേറ്റര്‍ കോംപ്ലക്‌സ്  നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്നും കരാറുകൾ പുന:പരിശോധിച്ച്  പ്രവൃത്തി പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് തുറന്ന് നൽകുമെന്നും  കെ എസ് എഫ് ഡി സി ചെയര്‍മാന്‍  പറഞ്ഞു. കിഫ്ബി തിരിച്ചടവുമായി ബന്ധപ്പെട്ടാണ് ഫണ്ട് മുടങ്ങിയത്. നിലവില്‍ കെ എസ് എഫ് ഡി സി ക്ക് വലിയ ബാധ്യതയുള്ളതിനാല്‍ തിരിച്ചടവ്  പ്രശനമാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം തേടും. എം എല്‍ എ,  നഗരസഭ ഉള്‍പ്പെടെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ എസ് എഫ് ഡി സി ക്കു വേണ്ടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ നഗരസഭ പാട്ടത്തിന് നല്‍കിയ 70 സെന്റ് സ്ഥലത്താണ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നത്. 13.14 കോടി രൂപയാണ് നിര്‍മ്മാണചെലവ്.

date