Skip to main content

കേരളോത്സവം: തളിക്കുളം ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി തളിക്കുളം ബ്ലോക്കുതല സംഘാടക സമിതി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായ

കേരളോത്സവം: തളിക്കുളം ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു

 

 

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി തളിക്കുളം ബ്ലോക്കുതല സംഘാടക സമിതി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

 

 

കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കലാ-കായിക മത്സരങ്ങളുടെ സുഗമമായ സംഘാടനം, ആവശ്യമായ അടിസ്ഥാന ക്രമീകരണങ്ങൾ, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കൽ തുടങ്ങിയവ ചർച്ചയായി. 

ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ അംഗം അമൽ ടി. പ്രേമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിനു, ഐ. എൻ. സുധീഷ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, തളിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോലാ മഹേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. എം. ഗിരീഷ് മോഹൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ ക്ലബ്ബ് പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date