Skip to main content

അങ്കണവാടികളിലേക്ക് പാൽ, മുട്ട വിതരണം: റീക്വട്ടേഷൻ ക്ഷണിച്ചു 

 

 

തൃശ്ശൂർ കോർപ്പറേഷൻ ഐ.സി.ഡി.എസ് പുഴയ്ക്കൽ അഡീഷണൽ തൃശ്ശൂർ അർബൻ-1 പരിധിയിലെ അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ 'പോഷകബാല്യം' പദ്ധതി പ്രകാരം 3 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനായി വീണ്ടും ക്വട്ടേഷനുകൾ ക്ഷണിച്ചു.

ഓഫീസിന് കീഴിലുള്ള വിവിധ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് ട്രാൻസ്പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ പാൽ ലിറ്ററിന് പരമാവധി 64 രൂപ നിരക്കിലും, മുട്ട ഒന്നിന് പരമാവധി 10 രൂപ നിരക്കിലും എത്തിച്ചു നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള റീക്വട്ടേഷനുകളാണ് സ്വീകരിക്കുന്നത്. നവംബർ ഏഴ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റീക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി. അന്ന് വൈകീട്ട്  മൂന്നരക്ക് ഹാജരായവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ:0487-2360008.

date