Skip to main content

റിഥം പദ്ധതി : ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം ജില്ലാതല ആർട്ട് ഗ്രൂപ്പുകൾ: അപേക്ഷ ക്ഷണിച്ചു

 

കേരള സാമൂഹ്യ സുരക്ഷാമിഷന്റെ  റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി  ജില്ലാതലത്തിൽ ആർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കും
സംഗീതം, നൃത്തം, പെർഫോമിംഗ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള 45 വയസ്സ് വരെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം.   അപേക്ഷകർക്ക് സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റോ യു.ഡി.ഐ.ഡി. കാർഡോ ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം കലാപ്രകടനം ഉൾക്കൊള്ളുന്ന അഞ്ച് മിനിറ്റിൽ കവിയാത്ത വീഡിയോയും സമർപ്പിക്കണം പൂരിപ്പിച്ച അപേക്ഷയും വീഡിയോയും dealpsid@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  അയയ്ക്കുക.  അവസാന തീയതി: നവംബർ 7. ഫോൺ : 9447141676

date