Post Category
കെൽട്രോൺ നോളജ് സെന്ററിൽ സൗണ്ട് എൻജിനീയറിംഗ് & മ്യൂസിക് പ്രൊഡക്ഷൻ കോഴ്സുകൾ പഠിക്കാൻ അവസരം
സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ സൗണ്ട് എൻജിനീയറിംഗ് ആൻഡ് മ്യൂസിക് പ്രൊഡക്ഷൻ മേഖലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ് മ്യൂസിക് പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ സൗണ്ട് എൻജിനീയറിംഗ് ആൻഡ് മ്യൂസിക് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടുവും, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മ്യൂസിക് പ്രൊഡക്ഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈവ് സൗണ്ട് റീഇൻഫോഴ്സ്മെന്റ് സ്പെഷ്യലൈസേഷൻ കോഴ്സുകളിലേക്ക് എസ് എസ് എൽ സിയുമാണ് യോഗ്യത.
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും എറണാകുളം, കലൂർ, എം ഇ എസ് ബിൽഡിങ്ങിലുള്ള കെൽട്രോൺ നോളജ് സെന്റർ നേരിട്ടോ.0484-2971400, 8590605259, 8921476511എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments