ഭവനനിർമാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവരും കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വകുപ്പ് മുഖേനയോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായം ലഭിച്ചിട്ടില്ലാത്തവരായിരിക്കണം. സ്വന്തം പേരിലോ ഭാര്യ, ഭർത്താവിൻ്റെ പേരിലോ (ഗ്രാമ പരിധിയിൽ കുറഞ്ഞത് രണ്ട് സെൻ്റും, നഗരപരിധിയിൽ കുറഞ്ഞത് 1.5 സെന്റും) ഭവനനിർമ്മാണത്തിന് അനുയോജ്യമായ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകർ 70 വയസ്സിനു താഴെ പ്രായമുള്ളവരും വിവാഹിതരുമായിരിക്കണം. 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 16ന് മുൻപായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമും ബന്ധപ്പെട്ട ബ്ലോക്ക്,മുനിസിപ്പാലിറ്റി,കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.
- Log in to post comments