Skip to main content

ഒറ്റ ദിനത്തിൽ പതിനായിരത്തിലേറെ ഉപഭോക്താക്കൾ:മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മൊബൈൽ ആപ്പിന് വൻ സ്വീകാര്യത

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ (KMTWWFB)ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷന് സംസ്ഥാനത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമിടയിൽ വൻ സ്വീകാര്യത. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്തത് പതിനൊന്നായിരത്തിലധികം പേർ.
ബോർഡിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള മോട്ടോർ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.

ആപ്പ് വഴി തൊഴിലാളികൾക്കും വാഹന ഉടമകൾക്കും ഒരുപോലെ അംശദായം  അടയ്ക്കാൻ സാധിക്കും. 
യു.പി.ഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി പ്രതിമാസ, കാലാനുസൃത അംശാദായം എളുപ്പത്തിൽ അടയ്ക്കാനുള്ള സൗകര്യം. പണമടച്ചയുടൻ തന്നെ പേയ്മെന്റ് രസീതുകൾ ഉടനടി ഫോണിൽ ലഭ്യമാക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
മുൻപ് അടച്ച അംശദായ വിവരങ്ങളും നാളിതുവരെയുള്ള ഇടപാടുകളുടെ കൃത്യമായ രേഖകളും ആപ്പിലൂടെ പരിശോധിക്കാം.

ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്‌മാർട്ട്ഫോൺ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മൊബൈൽ ആപ്പിനൊപ്പം കെ.എം.ടി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി പുതുതായി സജ്ജമാക്കിയ ഔദ്യോഗിക വെബ് പോർട്ടലിനും (kmtwwwfb.kerala.gov.ir) പൊതുജനങ്ങളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. സേവനങ്ങൾ പൂർണ്ണമായും ഓൺലൈനും ജനസൗഹൃദവുമാക്കിയതാണ് ഇതിന് കാരണം. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്ട്രേഷൻ നടപടികൾ ഇപ്പോൾ പൂർണ്ണമായും ഈ ഓൺലൈൻ സോഫ്റ്റ്‌വെയർ മുഖേനയാണ് നടപ്പിലാക്കുന്നത്. കൂടാതെ, വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഇതിനകം ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ സമർപ്പണവും ധനസഹായ വിതരണവും ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടംഘട്ടമായി ഉടൻ തന്നെ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും.

ഗൂഗിൾ പ്ലേസ്റ്റോറിൽ (Google Play Store) നിന്നും എന്ന് കെ.എം.ടി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി തിരഞ്ഞോ, ഔദ്യോഗിക ക്യു.ആർ കോഡ് (QR Code) സ്ക‌ാൻ ചെയ്തോ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

date