Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

2026-27 വാർഷിക പദ്ധതി ഭേദഗതിയിൽ പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉൾപ്പെടുത്തി സമർപ്പിച്ച അഞ്ച് നഗരസഭകളുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ കെ. ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ആലുവ, പിറവം, കോതമംഗലം, തൃപ്പൂണിത്തുറ നഗരസഭകളുടെ വാർഷിക പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്. പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ചുള്ള പദ്ധതികളാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ (KSWMP) ഭാഗമായി പുതിയ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. മൂവാറ്റുപുഴ നഗരസഭയുടെയും കൊച്ചി കോർപ്പറേഷന്റെയും പദ്ധതികളാണ് പരിഗണിച്ച് അംഗീകരിച്ചത്.
പദ്ധതി പുരോഗതി അവലോകന യോഗങ്ങൾ നവംബർ മൂന്നിന് ആരംഭിക്കും.

 കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ,  എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ഷഫീഖ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date