Skip to main content

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു

 

 

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 മുതല്‍ 29 വരെ നടക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. വി.എസ്. അച്യുതാനന്ദന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് തോമസ് അദ്ധ്യക്ഷതവഹിച്ചു.

 

കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പും തദ്ദേശീയരായ കലാ-കായിക പ്രതിഭകളുടെ പങ്കാളിത്തവും സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഗ്രാമപഞ്ചായത്തുകളിലെ ക്ലബ്ബുകളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടികള്‍ കൃത്യസമയത്ത് മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.  

 

യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ മേരി സേവി സ്വാഗതം ആശംസിക്കുകയും സ്ഥിരം സമിതി ചെയര്‍മാന്‍ സുജിത് ലാല്‍ കേരളോത്സവം നടത്തിപ്പ് വിശദീകരിക്കുകയും ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ സുമ രാമന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുലേഖ അബ്ദുള്ളകുട്ടി, കെ.എസ്. തമ്പി, ഷീജ ഉണ്ണികൃഷ്ണന്‍, യു.എന്‍. രാജേഷ്, കെ.പി. കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് ബി.ഡി.ഒ ടി.കെ. ദിനില്‍ കുമാര്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

date