നെല്‍വയലില്‍ അറിവിന്റെ വിത്തുപാകി കുരുന്നുകള്‍
എളവള്ളി ഗ്രാമപഞ്ചായത്ത് കാക്കശ്ശേരി ഗവണ്മെന്റ് എല്‍ പി സ്കൂളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന തനത് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എളവള്ളി കാക്കാത്തുരുത്ത് പാടശേഖരത്തില്‍ കുട്ടികള്‍ നേരിട്ട് നെല്‍കൃഷിയുടെ ആദ്യഘട്ടമായ ഞാറുനടലില്‍ പങ്കാളികളായി.
ഉമ ഇനത്തില്‍പ്പെട്ട നെല്‍ച്ചെടികളുടെ ഞാറാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത കുട്ടികള്‍ക്കൊപ്പം നട്ടത്. വൈസ് പ്രസിഡന്റ് അശോകന് മൂക്കോല പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
പാടശേഖര സമിതി പ്രസിഡന്റ് ശിവശങ്കരന്, സെക്രട്ടറി മോഹനന് എന്നിവര്‍ നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍, കൃഷിരീതികള്‍, പാടശേഖരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍മാരായ രാജി മണികണ്ഠന്, ആനി ജോസ്, തുളസി രാമചന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ. സജീന്ദ്ര മോഹന്‍, പ്രിന്‍സി തോമസ്, ജിനി പോള്‍, നിജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
- Log in to post comments