തലശ്ശേരി മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകനം നടത്തി
തലശേരി നിയമസഭാ മണ്ഡലത്തിൽ നടന്നു വരുന്ന പദ്ധതികളുടെ അവലോകനം എം എൽ എ കാരായി രാജന്റെ നേതൃത്വത്തിൽ തലശേരി നഗരസഭഹാളിൽ നടന്നു. പി.ഡബ്ലു.ഡി, കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി, വാട്ടർ അതോറിറ്റി, ജലജീവൻ മിഷൻ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലൂടെയും ഏജൻസികളിലൂടെയും നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.
കിഫ്‌ബി ഫണ്ട് പ്രകാരം കേരള റോഡ് ഫണ്ട് ബോർഡ് നടത്തുന്ന പ്രവൃത്തികളായ തിരുവങ്ങാട്-ചമ്പാട് റോഡ്, പുളിഞ്ഞോളി കടവ് പാലം, കുണ്ടുചിറ പാലം, ചേക്കു പാലം നിർമ്മാണത്തിന്റെ ഭാഗമായി തലശേരി ഭാഗത്തെ പ്രവൃത്തി എന്നിവ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ പ്രവർത്തങ്ങളും വേഗത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തികളായ ഗവ:ഐടി പന്ന്യന്നൂർ,കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജ് ചുറ്റുമതിൽ, കോളേജ് ലൈബ്രറി കെട്ടിടം, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണം നടന്നു വരുന്ന ഗവ:യുപി സ്‌കൂൾ പുന്നോൽ കെട്ടിടനിർമ്മാണം, ഗവ:വിഎച്ച്എസ്എസ് കതിരൂർ, ഗവ:എച്ച്എസ്എസ് കാവുംഭാഗം, ഗവ:എച്ചഎസ്എസ് തിരുവങ്ങാട്, കണ്ടിക്കലേക്ക് മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഗവ:ജനറൽ ആശുപത്രിയുടെ പ്രാരംഭ പ്രവർത്തങ്ങളൂം അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവൃത്തിയും യോഗത്തിൽ വിലയിരുത്തി.
തലശ്ശേരി നഗരസഭയിലെ ജൂബിലി റോഡ് ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്നതിന്റെയും എരഞ്ഞോളിപ്പാലം-കോമത്ത്പറ റോഡിന്റെ നവീകരണവും അവലോകനം ചെയ്തു.
പുതുതായി നിർമ്മിക്കുന്ന തലശ്ശരി ബസ്സ്റ്റാന്റിന്റെ ആർക്കിടെക്റ്റ് തൗയാറാക്കിയ രൂപരേഖയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും വിദഗ്ദ്ധ അവലോകനത്തിന് വിധേയമാക്കി.
നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർപേഴ്‌സൺ ഭാരതി ടീച്ചർ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments