Skip to main content

വ്യവസായ സംരംഭകര്‍ക്ക് ലൈസന്‍സ്;14 അപക്ഷകളില്‍ തീര്‍പ്പായി

വ്യവസായ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട 14 അപേക്ഷകളില്‍  ജില്ലാ കളക്ടർ ചേതന്‍ കുമാര്‍ മീണ ചെയർമാനായ ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ് തീര്‍പ്പുകല്‍പ്പിച്ചു. ആകെ 38 അപേക്ഷകളാണ് കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തിന്‍റെ പരിഗണനയ്ക്കു വന്നത്.

ബാക്കി അപേക്ഷകള്‍ ന്യൂനതകൾ പരിഹരിച്ചു നല്‍കുന്ന മുറയ്ക്ക്  തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 

വ്യവസായ സംരംഭങ്ങൾക്ക് സമയബന്ധിതമായി ലൈസൻസ് ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഏകജാലക ക്ലിയറൻസ് ബോർഡ്.  ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജറാണ്‍ കണ്‍വീനര്‍.

ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട പരാതി പരിഹാര കമ്മിറ്റിയുടെ യോഗവും ഇതോടനുബന്ധിച്ചു നടന്നു.   ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായും താലൂക്ക് വ്യവസായ ഓഫീസുകളുമായും ബന്ധപ്പെടണം.

date