Skip to main content

കായിക താരങ്ങൾക്ക് കാഷ് അവാർഡ്; സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി 

വിവിധ കായികയിനങ്ങളില്‍ 2019-20 വര്‍ഷം ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ കായിക താരങ്ങൾക്കുള്ള കാഷ് അവാർഡ് വിതരണത്തിനു മുന്നോടിയായി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നവംബര്‍ ആറു വരെ നടക്കും. 

ഒറിജിനൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുടെ പകർപ്പുകളും സഹിതം കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ
ഓഫീസിൽ പരിശോധനയ്ക്കായി എത്തണം. എല്ലാ ജില്ലാ സ്പോർട്സ് കൗൺസിലുകളിലും വേരിഫിക്കേഷന് സൗകര്യമുണ്ടാകും. ഫോണ്‍- 0481- 2563825, 0471- 2331546, 0471- 2330167

date