Post Category
ഗതാഗത നിരോധനം: ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി താൽക്കാലികമായി മാറ്റിവെച്ചു
കോഴിക്കോട് ജില്ലയിൽ ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തിയുടെ ഭാഗമായി പ്രീക്കാസ്റ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി നവംബർ നാല് രാത്രി 10 മുതൽ നവംബർ ആറ് രാത്രി 10 വരെ ഗതാഗതം പൂർണമായും നിരോധിക്കുന്നതായി അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ നവംബർ നാലിന് തുടങ്ങാനിരുന്ന ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി താൽക്കാലികമായി മാറ്റി വെച്ചിരിക്കുന്നു എന്ന വിവരം കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ
അറിയിച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.
date
- Log in to post comments