Post Category
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
ഡാം വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ, അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു വരികയും ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ ഇന്ന് (നവംബർ 4) വൈകിട്ട് 3.30-ന് 20 സെന്റിമീറ്റർ വീതം കൂടി (നേരത്തെ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 120 സെന്റീമീറ്റർ ) ഉയർത്തും.
ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ . എസ് അറിയിച്ചു
date
- Log in to post comments